70 ലക്ഷം സ്ത്രീകൾ ആഗ്രഹിക്കാതെ ഗർഭിണികളാവും; നിരോധനോപാധികൾ ലഭ്യമല്ല..!!

1351

കൊറോണ ബാധയെത്തുടർന്നുള്ള അടച്ചിടൽ ആറുമാസം തുടർന്നാൽ വികസ്വര അവികസിത രാജ്യങ്ങളിൽ 70 ത്തോളം സ്ത്രീകൾ തങ്ങൾ ആഗ്രഹിക്കാതെ തന്നെ ഗർഭിണികൾ ആകുമെന്ന് യു എൻ പോപ്പുലേഷൻ ഫണ്ട്.

വിതരണ രംഗത്തെ തടസ്സത്തെ തുടർന്ന് നിരോധനോപാധികൾ ലഭ്യമല്ലാത്തത് ആണ് സ്ത്രീകൾക്ക് ഉള്ള പുതിയ വെല്ലുവിളിക്ക് കാരണമായി മാറുന്നത് എന്ന് പോപ്പുലേഷൻ ഫണ്ട് എക്സിക്യൂട്ടീവ് ഡയറക്ടർ നതാലിയ കനേം പറഞ്ഞു. ഇത്തരം രാജ്യങ്ങളിൽ 4.7 കോടി ആളുകൾ ആണ് ഗർഭനിരോധനോപാധികൾ ഉപയോഗിക്കുന്നത്.

കൊറോണകാലത്ത് ഇവയുടെ ലഭ്യത കുറവുകൊണ്ടു 70 ലക്ഷം ആളുകൾക്ക് എങ്കിലും ഗർഭിണികൾ ആവും. ഇതുമായി ബന്ധപ്പെട്ട ഗാർഹിക പീഡനങ്ങൾ കുതിച്ചുയരും എന്നും റിപ്പോർട്ടിൽ പറയുന്നു.

അടച്ചിടൽ ആറു മാസത്തിൽ സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ കൂടുതൽ ആകും എന്നും കുത്തനെ ഉയരും എന്നും 3.1 കോടി അതിക്രമക്കേസുകൾ കൂടുതൽ ആയിരിക്കും എന്നും തുടർന്നും അടച്ചിടൽ തുടരുകയാണ് എങ്കിൽ ഓരോ മൂന്നു മാസവും 1.5 കോടി കേസുകൾ ഉണ്ടാവും എന്നും റിപ്പോർട്ട് പറയുന്നു.

Facebook Notice for EU! You need to login to view and post FB Comments!