പാതി കുടിച്ചു വെച്ച പാൽക്കുപ്പി മുറി നിറയെ കളിപ്പാട്ടങ്ങൾ തലേദിവസം വരെ ധരിച്ച തൊപ്പിയും കുപ്പായവും: വിയാന്റെ ഓരോ സാധനങ്ങളും നോക്കി കരഞ്ഞ് ബന്ധുക്കളും നാട്ടുകാരും; വേദനയോടെ ഒരു നാട് മുഴുവൻ..!!

320

വിയാൻ എന്ന ഒന്നര വയസുകാരന്റെ വിയോഗം കണ്ണൂർ തയ്യലിൽ ഉള്ള ജനങ്ങളിൽ ചെറുതൊന്നും അല്ല വേദന ഉണ്ടാക്കിയിരിക്കുന്നത്. പ്രസവിച്ച അമ്മ കാമവെറിയിൽ കറങ്ങുമ്പോഴും ആ കുരുന്നിനെ ഇത്രയും കാലം നോക്കിയത് വിയാന്റെ അമ്മ ശരണ്യയുടെ അച്ഛനും അമ്മയും ആയിരുന്നു.

കാമുകനൊപ്പം ജീവിക്കാനായി അമ്മ ക്രൂമായി കൊലപ്പെടുത്തിയ വിയാന്റെ ഓരോ സാധനങ്ങളും നോക്കി കരയുകയാണു ബന്ധുക്കളും നാട്ടുകാരും. മുറി നിറയെ കളിപ്പാട്ടങ്ങൾ പാതി കുടിച്ചു വച്ച പാൽക്കുപ്പി തലേദിവസം വരെ ധരിച്ച തൊപ്പിയും കുപ്പായവും. വിവാഹം കഴിഞ്ഞെങ്കിലും ശരണ്യ അധികനാളും സ്വന്തം വീട്ടിൽ തന്നെയായിരുന്നു താമസം.

ഇതിനാൽ വിയാൻ പരിസര വാസികൾക്കും പ്രിയപ്പെട്ടവനായിരുന്നു. കുട്ടിയെ കാണാതായതു മുതൽ നാട്ടുകാരാണ് തിരച്ചിലിനു നേതൃത്വം നൽകിയത്. സംഘം തിരിഞ്ഞു പല പ്രദേശങ്ങളിലായി തിരച്ചിൽ നടത്തി. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതായിരിക്കുമെന്നു കരുതി ബൈക്കിൽ ദൂരപ്രദേശങ്ങളിൽ പോലും നാട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു.

18 ന് രാവിലെ 9 നു മൃതദേഹം കണ്ടെത്തിയതോടെ തയ്യിൽ കടപ്പുറത്തേക്കു ജനമൊഴുകുകയായിരുന്നു
കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്നു തന്നെയായിരുന്നു നാട്ടുകാരുടെ പ്രതികരണം. പ്രതിയെ കടപ്പുറത്ത് എത്തിക്കാതെ മൃതദേഹം കൊണ്ടു പോകാൻ അനുവദിക്കില്ലെന്നു പറഞ്ഞു സ്ത്രീകൾ ബഹളമുണ്ടാക്കി. പ്രതിയെ അറസ്റ്റ് ചെയ്തു എന്ന് പ്രചാരണമുണ്ടായതോടെ നാട്ടുകാർ സംഘം ചേർന്ന് സിറ്റി സ്റ്റേഷനിൽ എത്തിയെങ്കിലും പൊലീസ് അനുനയിപ്പിച്ചു പിരിച്ചു വിട്ടു.

മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ പരിസരവാസികൾ മുഴുവൻ പൊട്ടിക്കരയുകയായിരുന്നു. പ്രണയിച്ചു വിവാഹിതരായ പ്രണവും ശരണ്യയും തമ്മിൽ അടുത്തകാലത്തായി പ്രശ്‌നങ്ങളുണ്ടായിരുന്നു. കുഞ്ഞിനെ ചൊല്ലി പലപ്പോഴും ഇവർ തർക്കിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. പുറത്തു പോകുമ്പോഴോ ബന്ധുവീടുകൾ സന്ദർശിക്കുമ്പോഴോ കുഞ്ഞിനെ കൊണ്ടുപോകാറില്ല.

ശരണ്യയുടെ അച്ഛൻ വൽസലനും അമ്മ റീനയുമാണു വിയാനെ വളർത്തിയിരുന്നത്. പ്രണവിനെ ശരണ്യയുടെ വീട്ടിൽ താമസിക്കാൻ അനുവദിക്കാറില്ല. എന്നാൽ ഞായറാഴ്ച വൈകിട്ടോടെ ശരണ്യയുടെ വീട്ടിലെത്തിയ പ്രണവിനെ ഇവിടെ താമസിക്കാൻ നിർബന്ധം പിടിക്കുകയായിരുന്നു എന്നാണു ബന്ധുക്കൾ പറയുന്നത്.